ചരിത്രപ്രസിദ്ധമായ എരുമേലി പേട്ട തുള്ളല്‍ ഇന്ന് നടക്കും
ചരിത്രപ്രസിദ്ധമായ എരുമേലി പേട്ട തുള്ളല്‍ ഇന്ന് നടക്കും. രാവിലെ 11 മണിയോടെ ആകാശത്ത് ശ്രീകൃഷ്ണപരുന്തിനെ ദര്‍ശിക്കുന്നതോടെ അമ്പലപ്പുഴ സംഘം പേട്ടതുള്ളിയിറങ്ങും. സമൂഹപെരിയോന്‍ എന്‍. ഗോപാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലാണ് അമ്പലപ്പുഴ സംഘത്തിന്റെ പേട്ട തുള്ളല്‍. ഉച്ചയ്ക്ക് ശേഷം, അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളല്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ എത്തിച്ചേരുന്നതോടെ ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളല്‍ ആരംഭിക്കും.