സംസ്ഥാനത്ത് വിമാനത്താവളങ്ങൾ വഴി സ്വർണ്ണമൊഴുകുന്നു; പ്രതിദിനം കടത്തുന്നത് 100 കിലോവരെ
സാധാരണക്കാരായ പ്രവാസികളെ കാരിയർമാരാക്കിയാണ് സ്വർണ്ണക്കടത്ത്. കോഴിക്കോട് വിമാനത്താവളത്തിൽ പ്രതിദിനം 50 കിലോഗ്രാമും കൊച്ചിയിൽ 40 കിലോഗ്രാമും കണ്ണൂരിൽ 20 കിലോഗ്രാമും വരെ കടത്തുന്നുണ്ടെന്നാണ് കള്ളക്കടത്തിൽ ഉൾപ്പെട്ടവരുടെ അവകാശവാദം.