മെഡിക്കൽ കോളേജിൽ കെട്ടിടം വീണ് മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിന് സർക്കാർ പത്ത് ലക്ഷം ധനസഹായം നൽകും
മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സർക്കാർ പത്ത് ലക്ഷം ധനസഹായം നൽകും. ഒപ്പം ബിന്ദുവിന്റെ മകന് ജോലി നൽകാൻ ദേവസ്വം ബോർഡിനോട് ശുപാർശ ചെയ്യാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. സർക്കാർ കാര്യങ്ങൾ മുറപോലെ നടക്കട്ടെയെന്ന് ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ പ്രതികരിച്ചു. മകളുടെ ആരോഗ്യമാണ് ഇപ്പോൾ പ്രധാനമായും നോക്കുന്നതെന്നും വിശ്രുതൻ പറഞ്ഞു.