News Kerala

വയനാട്ടിലെ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തന ഉദ്ഘാടനം ആരോഗ്യ മന്ത്രി നിര്‍വഹിച്ചു

വയനാട്: വയനാട്ടിലെ പുതിയ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തന ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. മാനന്തവാടി ജില്ലാ ആശുപത്രിയിലാണ് മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം തുടങ്ങുക. മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ചാല്‍ ഈ വര്‍ഷം തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാനാകുമെന്ന് മന്ത്രി അറിയിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.