കണ്ണൂർ സർവ്വകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങൾക്ക് ഹൈക്കോടതി നോട്ടീസ്
ഇവരുടെ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഹൈക്കോടതി നടപടി. 39 ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങൾക്കുള്ള നോട്ടീസ് പ്രത്യേക ദൂതൻ വഴി സർവ്വകലാശാല രജിസ്ട്രാർക്ക് കൈമാറാനാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബഞ്ചിന്റെ നിർദ്ദേശം.