ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ വാദം ഇന്ന്
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ കർണാടക ഹൈക്കോടതി ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ വാദം കേൾക്കും. കഴിഞ്ഞ ബുധനാഴ്ച കോടതിയിൽ ബിനീഷിന്റെ വാദം പൂർത്തിയായിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസ് കെട്ടിച്ചമച്ചതാണെന്ന ബിനീഷിന്റെ വാദത്തിന് ഇ ഡി കോടതി മുൻപാകെ മറുപടി നൽകും.