ആലുവ കുറുമശേരിയിലെ ഗൃഹനാഥൻ്റെ ആത്മഹത്യ; കേരളാ ബാങ്കിനെതിരെ ആരോപണവുമായി കുടുംബം
ആലുവ കുറുമശേരിയിലെ ഗൃഹനാഥന്റെ ആത്മഹത്യയിൽ കേരളാ ബാങ്കിനെതിരെ ആരോപണവുമായി കുടുംബം. ബാങ്കിൻ്റെ ജപ്തി ഭീഷണിയെ തുടർന്നാണ് മധു മോഹൻ ആത്മഹത്യ ചെയ്തതെന്ന് കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ആക്ഷേപം പരിശോധിക്കുമെന്നും എന്നാൽ കുടുംബ പ്രശ്നങ്ങളും ഉണ്ടായിരുന്നതായാണ് അറിവെന്നും ചങ്ങമനാട് പോലീസ് വ്യക്തമാക്കി