നെടുമ്പാശേരിയില്‍ CISF ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയ ഐവിൻ്റെ മൃതദേഹം ഇന്ന് സംസ്കരിക്കും
കാറിന് സെെഡ് കൊടുക്കാത്തതിനെ ചൊല്ലിയുള്ള വാക്കുതർക്കതിനിടയിൽ നെടുമ്പാശേരിയില്‍ രണ്ട് CISF ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയ ഐവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. തുറവൂർ സെൻ്റ് അഗ്സറ്റിൻസ് ചർച്ചിൽ ഉച്ചക്ക് 2.30ഓടെ സംസ്കാര ചടങ്ങുകൾ ആരംഭിക്കും. പ്രതികളായ രണ്ട് CISF ഉദ്യോഗസ്ഥരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒന്നാം പ്രതി കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവസമയത്ത് മരിച്ച ഐവിന്റെ ഫോണില്‍ സംഭവങ്ങള്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ഈ തെളിവുകൾ ശേഖരിച്ച് ആലുവ റൂറല്‍ എസ് പി ഹേമലതയുടെ കീഴിലുള്ള സംഘം വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.