News Kerala

നെടുമ്പാശേരിയില്‍ CISF ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയ ഐവിൻ്റെ മൃതദേ​ഹം ഇന്ന് സംസ്‌കരിക്കും

കാറിന് സെെഡ് കൊടുക്കാത്തതിനെ ചൊല്ലിയുള്ള വാക്കുതർക്കതിനിടയിൽ നെടുമ്പാശേരിയില്‍ രണ്ട് CISF ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയ ഐവിന്റെ മൃതദേ​ഹം ഇന്ന് സംസ്‌കരിക്കും. തുറവൂർ സെൻ്റ് അ​ഗ്സറ്റിൻസ് ചർച്ചിൽ ഉച്ചക്ക് 2.30ഓടെ സംസ്കാര ചടങ്ങുകൾ ആരംഭിക്കും. പ്രതികളായ രണ്ട് CISF ഉദ്യോഗസ്ഥരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒന്നാം പ്രതി കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവസമയത്ത് മരിച്ച ഐവിന്റെ ഫോണില്‍ സംഭവങ്ങള്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ഈ തെളിവുകൾ ശേഖരിച്ച് ആലുവ റൂറല്‍ എസ് പി ഹേമലതയുടെ കീഴിലുള്ള സംഘം വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.