നടക്കുന്നതിനിടെ ട്രെയിനെത്തിയപ്പോൾ ട്രാക്കിൽ കിടന്നു; മധ്യവയസ്കൻ അത്ഭുതകരമായി രക്ഷപ്പെട്ടു
കണ്ണൂർ പന്നേൻ പാറയിൽ ട്രെയിൻ അപകടത്തിൽ നിന്നും മധ്യവയസ്കൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ട്രാക്കിലൂടെ നടക്കുന്നതിനിടെ എത്തിയ ട്രെയിനിൽ നിന്നും രക്ഷപ്പെടാൻ ഇയാൾ പാളത്തിൽ കിടന്നു. ട്രാക്കിൽ കിടന്നതോടെ ട്രെയിൻ ഇയാളുടെ മുകളിലൂടെ കടന്നുപോയി.