നാടകക്കളരിയുമായി ചെന്നിത്തലയിലെ കാരാഴ്മ ഗ്രാമം
ആലപ്പുഴ: നമ്മുടെ ഗ്രാമങ്ങളില്‍ നിന്നും പ്രദേശിക കലാപ്രവര്‍ത്തനങ്ങള്‍ അന്യം നിന്നുപോകുകയാണ്. എന്നാല്‍ ഇതിന് അപവാദമാണ് ചെങ്ങന്നൂര്‍ ചെന്നിത്തലയിലെ കാരാഴ്മ. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പന്ത്രണ്ട് നാടകങ്ങള്‍ അരങ്ങിലെത്തിച്ച അഭിമാനകരമായ നേട്ടത്തിന്റെ കഥ പറയാനുണ്ട് ഈ ഗ്രാമത്തിന്.