കേരളത്തിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം എത്തി
കേരളത്തിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം എത്തിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിന്റെ തെക്കൻ ഭാഗങ്ങളിൽ കാലവർഷം എത്തിയതായാണ് അറിയിപ്പെങ്കിലും തെക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് ഇല്ല. ഏത് മാനദണ്ഡ പ്രകാരമാണ് കാലവർഷം പ്രഖ്യാപിച്ചതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിശദമായി വാർത്ത കുറിപ്പ് ഇറക്കിയേക്കും.