News Kerala

സംസ്ഥാനത്ത് 94 പേര്‍ക്കു കൂടി കോവിഡ്-19; ഇന്ന് മൂന്ന് മരണം സ്ഥിരീകരിച്ചു; 39 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 94 പേര്‍ക്ക്. കോവിഡ്-19 അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. ഇന്ന് 39 പേര്‍ക്ക് കോവിഡ്-19 ഫലം നെഗറ്റീവായി. ഇന്ന് പോസിറ്റീവായതില്‍ 47 പേര്‍ വിദേശത്ത് പുറത്തുനിന്നു വന്നവരാണ്. 37 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ (മഹാരാഷ്ട്ര- 23 തമിഴ്‌നാട്- 8, ഡല്‍ഹി- 3, ഗുജറാത്ത്- 2, രാജസ്ഥാന്‍- 1) നിന്നുമാണ് എത്തിയത്. 7 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം ബാധിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.