ഇന്ധന വില ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നതിനെ കേരളം ശക്തമായി എതിർക്കും
ഇന്ധന വില ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് നാളെ ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ കേരളം എതിർപ്പ് അറിയിക്കും. ഇന്ധനത്തിന് കേന്ദ്രം സെസ്സ് പിരിക്കുന്നത് നിർത്തിയാൽ മാത്രമേ വില കുറയൂവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി.