കര്‍ഷക സമരത്തിന് അഭിവാദ്യം അര്‍പ്പിച്ച് കിസാന്‍ മഹാപഞ്ചായത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും
ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന് അഭിവാദ്യം അര്‍പ്പിച്ച് രാജസ്ഥാനിലെ നഗൗറില്‍ ഇന്ന് ചേരുന്ന കിസാന്‍ മഹാപഞ്ചായത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. ഗുജറാത്തിലെ ജനങ്ങള്‍ക്ക് കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നതിന് ഉള്ള സ്വാതന്ത്ര്യം ലഭിക്കുന്നതിന് സംസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തും എന്ന് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടിക്കായത്ത് അറിയിച്ചു. പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് രാജ്യവ്യാപകം ആയി നാളെ കര്‍ഷക സംഘടനകള്‍ മെഴുക്തിരി റാലി നടത്തും.