കെ.എം ചെറിയാൻ ഇൻസ്റ്റ്യൂട്ട് ഓഫ് ഓഫ് മെഡിക്കൽ സയൻസ് അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിക്കും
ചെങ്ങന്നൂരിലെ ഡോക്ടർ കെ.എം ചെറിയാൻ ഇൻസ്റ്റ്യൂട്ട് ഓഫ് ഓഫ് മെഡിക്കൽ സയൻസിൻ്റെ അഭിമുഖ്യത്തിൽ അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിക്കും. ഹൃദ്രോഗ ചികിത്സ രംഗത്തെ ആധുനിക ചികിത്സാ രീതികളും ശാസ്ത്രപുരോഗതിയുമാണ് വിഷയം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സെമിനാർ ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അടക്കമുള്ളവർ അവർ പരിപാടിയിൽ പങ്കെടുക്കും. ഡോക്ടർ കെ എം ചെറിയാൻ സെമിനാറിന് നേതൃത്വം നൽകും. കൃത്രിമ ഹൃദയം ഘടിപ്പിക്കുന്ന ശസ്ത്രക്രിയ ആശുപത്രിയിൽ സജ്ജമാണെന്ന് ഡോക്ടർ കെ എം ചെറിയാൻ ജയൻ കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.