ശക്തമായ കാറ്റിലും മഴയിലും കടല്‍ക്ഷോഭത്തിലും നട്ടംതിരിഞ്ഞ് കൊല്ലം ജില്ല
കൊല്ലം: ശക്തമായ കാറ്റിലും മഴയിലും കടല്‍ക്ഷോഭത്തിലും നട്ടംതിരിഞ്ഞ് കൊല്ലം ജില്ല. കടൽക്ഷോഭത്തിൽ ആലപ്പാട് പഞ്ചായത്തിൽ മൂന്ന് വീടുകൾ തകരുകയും ഒട്ടേറെ വീടുകളിൽ വെള്ളം കയറുകയും ചെയ്തു. ഉൾക്കടൽ പ്രക്ഷുബ്ധമായതിനെ തുടർന്ന് വിദേശ ബാർജുകൾ അടക്കം ആറ് കപ്പലുകൾ കൊല്ലം പോർട്ടിൽ നെങ്കൂരമിട്ടു.