സംസ്ഥാനത്ത് സമീപ ദിവസങ്ങളിൽ ഏറ്റവും കൂടതൽ മഴ കിട്ടിയത് കോന്നിയിൽ
പത്തനംതിട്ട: സംസ്ഥാനത്ത് സമീപ ദിവസങ്ങളിൽ ഏറ്റവും കൂടതൽ മഴ കിട്ടിയത് കോന്നിയിൽ. ഇന്ന് രാവിലത്തെ കണക്ക് പ്രകാരം, പിന്നിട്ട 24 മണിക്കൂറിൽ 117 മില്ലി മീറ്റർ മഴയാണ് പെയ്തത്. അതേസമയം ജില്ലയിൽ രണ്ട് ദിവങ്ങളിലായി 133 ഹെക്ടറിൽ കൃഷി നാശമുണ്ടായി.