അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം തീവ്ര ന്യൂനമർദമായി മാറി
തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം തീവ്ര ന്യൂനമർദമായി മാറി. 24 മണിക്കൂറിനുള്ളിൽ ടൗട്ടേ ചുഴലിക്കാറ്റ് രൂപപ്പെടും. കേരളത്തിൽ നാളെയും മറ്റെന്നാളും വടക്കൻ ജില്ലകളിൽ റെഡ് അലർട്ടാണ്. മധ്യ കേരളത്തിൽ ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്. വടക്കൻ കേരള തീരത്ത് നിന്നും 360 കിലോമീറ്റർ അകലെയാണ് തീവ്ര ന്യൂനമർദത്തിന്റെ സഞ്ചാരപാത.