പണം ഉടൻ നൽകാൻ കഴിയില്ല; നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ആനക്കയം ബാങ്ക് ഭരണസമിതി
മലപ്പുറം ആനക്കയം സർവ്വീസ് സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പ് കേസിൽ നിക്ഷേപകരുടെ പണം ഉടൻ നൽകാൻ കഴിയില്ലെന്ന് ബാങ്ക് ഭരണസമിതി. സഹകരണ ജോയിൻ്റ് രജിസ്ട്രാർ അനുമതി നൽകാത്തതു കാരണം കുറ്റക്കാരനിൽ നിന്ന് കണ്ടു കെട്ടിയ ഭൂമി ക്രയവിക്രയം നടത്താൻ സാധിക്കുന്നില്ലെന്നാണ് കാരണമായി പറയുന്നത്.