മന്ത്രി വി എൻ വാസവൻ ബിന്ദുവിന്റെ വീട്ടിൽ എത്തി കുടുംബത്തെ നേരിൽ കണ്ടു
കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ മരണപ്പെട്ട ബിന്ദുവിന്റെ വീട്ടിൽ മന്ത്രി വി എൻ വാസവൻ എത്തി കുടുംബത്തെ നേരിൽ കണ്ട് ആശ്വസിപ്പിച്ചു. ബിന്ദുവിൻ്റെ മകളുടെ തുടർചികിത്സയുടെ കാര്യത്തിലും മന്ത്രി ഉറപ്പ് നൽകി. താത്ക്കാലിക ധനസഹായമായ അന്‍പതിനായിരം രൂപയുടെ ചെക്കും മാന്ത്രി കൈമാറി. അതോടൊപ്പം മകന് താത്ക്കാലിക ജോലി ഉടന്‍ നല്‍കും. സ്ഥിരം ജോലിയുടെ കാര്യം മന്ത്രിസഭ ചേര്‍ന്ന് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബിന്ദുവിന്റെ കുടുംബത്തിനുള്ള സാമ്പത്തിക സഹായം മന്ത്രിസഭാ യോഗം തീരുമാനിക്കുമെന്നും കുടുംബാംഗങ്ങളെ അറിയിച്ച ശേഷമാണ് മന്ത്രി വി എന്‍ വാസവന് മടങ്ങിയത്.