ബാര്‍ജ് ദുരന്തത്തില്‍ കാണാതായ 5 മലയാളികള്‍ ഉൾപ്പെടെയുള്ളവർക്ക് വേണ്ടിയുളള തെരച്ചില്‍ തുടരുന്നു
മുംബൈയില്‍ ബാര്‍ജ് ദുരന്തത്തില്‍ കാണാതായ 5 മലയാളികള്‍ ഉള്‍പ്പടെ 24പേര്‍ക്കു വേണ്ടിയുളള തെരച്ചില്‍ തുടരുന്നു. ഇതുവരെ 51 മൃതദേഹങ്ങള്‍ കണ്ടെത്തി. അപകടമുന്നറിയിപ്പ് അവഗണിച്ചതിനു ബാര്‍ജിന്റെ ക്യാപ്‌റ്റെതിരേ പൊലീസ് കേസെടുത്തു. കാണാതായി 11 ടഗ് ബോട്ട് ജീവനക്കാരെ കണ്ടെത്താനുളള ശ്രമങ്ങളും പുരോഗമിക്കുന്നു.