കൊലപാതക ശ്രമത്തിന് പിന്നില്‍ സിപിഎമ്മിന്റെ ഗൂഡാലോചനയെന്ന് സി ഒ ടി നസീര്‍
കോഴിക്കോട്: തനിക്കെതിരെയുള്ള കൊലപാതക ശ്രമത്തിന് പിന്നില്‍ സി പി എമ്മിന്റെ ഗൂഡാലോചനയെന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീര്‍. രണ്ടു ലോക്കല്‍ കമ്മിറ്റിയംഗങ്ങളും തലശേരിയിലെ ഒരു നേതാവുമാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് നസീര്‍ കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജനാണെന്ന് വിശ്വസിക്കുന്നില്ല. എന്നാല്‍ തലശേരി കേന്ദ്രീകരിച്ചുള്ള സംഘമാണ് പിന്നിലെന്ന് സംശയിക്കുന്നതായും നസീര്‍ പറഞ്ഞു.