നിയമസഭയില്‍ അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടിങ് നടപടികള്‍
നിയമസഭ: എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 40നെതിരെ 87 വോട്ടുകള്‍ക്കാണ് പ്രമേയം നിയമസഭ തള്ളിയത്. 40 എംഎല്‍എമാര്‍ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 87 പേര്‍ എതിര്‍ത്തു. മൂന്ന് പേര്‍ വിട്ടു നിന്നു. ബാലറ്റോ ഇലക്ട്രോണിക് വോട്ടിങ് മെഷീനിലോ അല്ലാതെ അംഗങ്ങളുടെ തലയെണ്ണിയുള്ള പരസ്യ വോട്ടിങ്ങായിരുന്നു നടത്തിയത്. പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു നിയമസഭ ചേര്‍ന്നത്. നന്ദിയും ശേഷം ഓണാശംസകളും അറിയിച്ചാണ് സഭ പിരിഞ്ഞത്.