വർക്കലയിൽ മത്സരിക്കാനില്ല; തൃശൂർ അല്ലെങ്കിൽ വട്ടിയൂർക്കാവ് വേണമെന്ന് കെ സുരേന്ദ്രൻ
വർക്കല നിയമസഭ സീറ്റിൽ കെ സുരേന്ദ്രൻ മത്സരിക്കാൻ തയ്യാറാകില്ല. തൃശ്ശൂർ അല്ലെങ്കിൽ വട്ടിയൂർക്കാവ് സീറ്റ് കിട്ടിയാൽ മാത്രം മത്സരിക്കുമെന്നാണ് തീരുമാനം. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ സാധ്യത പട്ടികയിൽ വർക്കലയിലാണ് കെ.സുരേന്ദ്രൻ.
അതേസമയം സന്ദീപ് വാര്യരുടെ വെല്ലുവിളിയെ പരിഹസിച്ച് കെ സുരേന്ദ്രൻ രംഗത്തെത്തി. പന്നികളുമായി ഒരിക്കലും ഗുസ്തി പിടിക്കരുതെന്നും ദേഹത്ത് ചെളി പുരളുമെന്നും സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.