സോളാര്‍ കേസ് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും തിരിച്ചടിയാകുമെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: സോളാര്‍ കേസ് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും തിരിച്ചടിയാകുമെന്ന് ഉമ്മന്‍ചാണ്ടി.സിബിഐയ്ക്ക് കേസ് വിടേണ്ടിവന്നത് സര്‍ക്കാരിന്റേയും പിണറായി വിജയന്റേയും പരാജയമാണ്. അഞ്ചുവര്‍ഷം സര്‍ക്കാരിന് ഒരു ചെറുവിരല്‍ അനക്കാന്‍ പോലും കഴിഞ്ഞില്ല.സിബിഐ അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കില്ല. അന്വേഷണത്തിന് ഒരു രീതിയിലും തടസ്സം ഉണ്ടാക്കില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.