സുരക്ഷാ ഭീഷണി: വയനാട്ടില്‍ വസന്തകുമാറിന്റെ വീട് സന്ദര്‍ശിക്കാന്‍ രാഹുലിന് അനുമതിയില്ല
വയനാട്: കേരളത്തില്‍ യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഔദ്യോഗിക തുടക്കം കുറിക്കാനെത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തിന് വിലക്ക്. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ വീട് സന്ദര്‍ശിക്കുന്നതിന് രാഹുലിന് അനുമതിയില്ല. സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ് പ്രകാരമാണ് യാത്ര റദ്ദാക്കിയത്.