കോഴിക്കോട് മാറാട് യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ച സംഭവം; ഭർത്താവിനെതിരെ ബന്ധുക്കൾ
കോഴിക്കോട് മാറാട് യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ബന്ധുക്കൾ. ഷിംനയെ ഭർത്താവ് മദ്യപിച്ച് നിരന്തരം മർദിച്ചിരുന്നു .ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുൻപും തർക്കങ്ങളുണ്ടായി എന്ന് ഷിംനയുടെ അമ്മാവൻ പറഞ്ഞിരുന്നു.
ഭർത്താവിൻ്റെ ഉപദ്രവം സഹിക്കാതെ മുൻപും ഷിംന ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്ന് ബന്ധുകൾ പറഞ്ഞു. അന്ന് കുറച്ച് ദിവസം വീട്ടിൽ വന്നുനിന്ന ഷിംന തന്നെ ഭർത്താവുമായി സംസാരിച്ച് ഭർതൃ വീട്ടിലേക്ക് തിരികെ പോയി. പിന്നാട് ഭർത്താവ് മദ്യപിച്ച് എത്തി ഉപദ്രവിക്കുന്നത് പതിവായി.