ചെങ്ങന്നൂരില്‍ അയ്യപ്പഭക്തര്‍ക്ക് വിരിവയ്ക്കാന്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ ഇടത്താവളം
തിരുവല്ല: ചെങ്ങന്നൂരില്‍ അയ്യപ്പഭക്തര്‍ക്ക് വിരിവയ്ക്കുന്നതിന് ആധുനിക സൗകര്യങ്ങളോടു കൂടിയ ഇടത്താവളമൊരുങ്ങുന്നു. പദ്ധതിയ്ക്കായി കിഫ്ബിയില്‍ നിന്നും ഒമ്പത് കോടി 56 ലക്ഷം രൂപ ഭരണാനുമതി ലഭിച്ചു. മികച്ച സൗകര്യങ്ങളോടു കൂടിയ ഇടത്താവള നിര്‍മ്മാണം ഉടന്‍ തുടങ്ങും.