കോടഞ്ചേരി പതങ്കയത്ത് ഒഴുക്കില്‍ പെട്ട് കാണാതായ യുവാവിനായുള്ള തെരച്ചില്‍ നാലാം ദിവസവും തുടരുന്നു
കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരി പതങ്കയത്ത് ഒഴുക്കില്‍ പെട്ട് കാണാതായ യുവാവിനായുള്ള തെരച്ചില്‍ നാലാം ദിവസവും തുടരുന്നു. കൊണ്ടോട്ടി നാടകശ്ശേരി അബ്ദുല്‍ അസീസിന്റെ മകന് ആഷിഖിനെയാണ് ബുധനാഴ്ച കാണാതായത്. സന്ദര്‍ശകര്‍ക്ക് വിലക്കുള്ള പതങ്കയത്ത് അപകടത്തില്‍പ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. മുന്നറിയിപ്പുകളെ സന്ദര്‍ശകര്‍ അവഗണിക്കുകയാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.