എസ്.എഫ്.ഐ പരിപാടിയില്‍ പങ്കെടുത്ത പോലീസുകാരനെതിരെ ഡി.ജി.പിക്ക് പരാതി
പത്തനംതിട്ട: പത്തനംതിട്ടയില്‍ എസ്.എഫ്.ഐ പരിപാടിയില്‍ പങ്കെടുത്ത പോലീസുകാരനെതിരെ ഡി.ജി.പിക്ക് പരാതി. കെപിസിസി ജനറല്‍ സെക്രട്ടറി എ.എ ഷുക്കൂര്‍ ആണ് പരാതി നല്‍കിയത്.പന്തളത്ത് എസ്.എഫ്.ഐ നടത്തിയ പൂര്‍വ്വകാല പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ ചെങ്ങന്നൂര്‍ ട്രാഫിക് സ്റ്റേഷനിലെ സി.പി.ഒ വിവേക് പങ്കെടുത്തു എന്നാണ് ആരോപണം.