ഫ്രാങ്കോ കേസില്‍ സാക്ഷിയായ കന്യാസ്ത്രീയെ തടങ്കലില്‍ ആക്കിയെന്ന് പരാതി; പോലീസെത്തി മോചിപ്പിച്ചു
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ കേസില്‍ സാക്ഷിയായ കന്യാസ്ത്രീയെ തടങ്കലില്‍ ആക്കിയെന്ന പരാതിയില്‍ മഠം അധികൃതര്‍ക്കെതിരെ പോലീസ് കേസെടുത്തു. സിസ്റ്റര്‍ ലിസി വടക്കെയിലാണ് തടങ്കലിലാണെന്ന പരാതിയുമായി രംഗത്തുവന്നത്. മൂവാറ്റുപുഴയിലെ മഠത്തിലെത്തി കന്യാസ്ത്രീയെ പോലീസ് മോചിപ്പിച്ചു.