കഴിഞ്ഞ കാര്യങ്ങളെല്ലാം മറന്ന് പുതിയ തുടക്കം കുറിക്കുകയാണെന്ന് ശ്രീശാന്ത്
കൊച്ചി: വിലക്ക് വെട്ടിച്ചുരുക്കിയതോടെ വേഗക്കരുത്ത് വീണ്ടെടുക്കാനുള്ള ഒരുക്കത്തിലാണ് ക്രിക്കറ്റ് താരം ശ്രീശാന്ത്. കുടുംബത്തിനൊപ്പം സന്തോഷം പങ്കിട്ടശേഷം ശ്രീശാന്ത് നേരെ പോയത് കൊച്ചി ഇരുമ്പനത്തെ നെറ്റ്‌സിലേക്കാണ്. കഴിഞ്ഞ കാര്യങ്ങളെല്ലാം മറന്ന് പുതിയ തുടക്കം കുറിക്കുകയാണ് താനെന്ന് ശ്രീശാന്ത് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.