ഫിഷറീസ് വി.സിയുടെ നിയമനം സാധുവാണോയെന്ന് ഹൈക്കോടതി പരിശോധിക്കും
ഫിഷറീസ് വി.സിയായി ഡോ.റിജി ജോണിന്റെ നിയമനം സാധുവാണോയെന്ന് ഹൈക്കോടതി പരിശോധിക്കും. ഇതുസംബന്ധിച്ച് ചാൻസലറിനോടും സർക്കാരിനോടും കോടതി വിശദീകരണം തേടി. അടുത്തമാസം 12ന് കോടതി വിശദമായ വാദം കേൾക്കും.