മൃഗശാലാ ജീവനക്കാരൻ മരിച്ച സംഭവത്തിൽ സർക്കാർ റിപ്പോർട്ട് തേടി
രാജവെമ്പാലയുടെ കടിയേറ്റ് തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരൻ മരിച്ച സംഭവത്തിൽ സർക്കാർ റിപ്പോർട്ട് തേടി. സംഭവത്തെ കുറിച്ചുള്ള വിശദമായ റിപ്പോർട്ട് മ്യൂസിയം ഡയറക്ടർ ഇന്ന് മന്ത്രി ചിഞ്ചു റാണിക്ക് കൈമാറും. റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടിയെന്ന് ചിഞ്ചു റാണി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.