News Kerala

ഗുണനിലവാരം ഉയർത്തിയാൽ അതനുസരിച്ച് മികച്ച വില ലഭിക്കും; റബ്ബർ കർഷകരോട് ടയർ നിർമാതാക്കളുടെ കൂട്ടായ്മ

ഗുണനിലവാരമുളള റബ്ബർ ഉല്പാദിപ്പിക്കാൻ കർഷകർ ശ്രദ്ധിക്കണം എന്ന് രാജ്യത്തെ റബ്ബർ കർഷകരോട് ടയർ നിർമാതാക്കളുടെ കൂട്ടായ്മ നിർദ്ദേശിച്ചു. ഗുണനിലവാരം ഉയർത്തിയാൽ അതിന് അനുസരിച്ച് മികച്ച വില ലഭിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി. ഒരു ലക്ഷം കോടിയോളം രൂപയുടെ വാർഷിക വിറ്റുവരവും 25,000 കോടിയുടെ കയറ്റുമതിയുമായി കഴിഞ്ഞവർഷം ഇന്ത്യൻ ടയർ കമ്പനികൾ മികച്ച പ്രകടനം കാഴ്ചവച്ചതായി ടയർ നിർമാതാക്കളുടെ സംഘടനയായ ആത്മ അറിയിച്ചു.

റബറിന്റെ ഗുണനിലവാരമുയർത്തലിലൂടെ ലഭിക്കുന്ന അധികവരുമാനം കർഷകർക്ക് നേട്ടമാകുമെന്നാണ് ടയർകമ്പനികൾ ചൂണ്ടിക്കാട്ടുന്നത്.വിദേശരാജ്യങ്ങളിൽ കർഷകർ പരമാവധി ഗുണനിലവാരത്തിലാണ് റബ്ബർ ഉല്പാദിപ്പിക്കുന്നത്.ഇത് പിന്തുടരണമെന്ന് ടയർനിർമാതാക്കളുടെ സംഘടനയായ ആത്മയുടെ ബാരവാഹികൾ പറഞ്ഞു.കേരളത്തിൽ ടാപ്പിംഗ് നിലച്ചുകിടക്കുന്ന തോട്ടങ്ങളിൽ ടാപ്പിംഗ് നടത്താൻ റബ്ബർബോർഡുമായി സഹകരിക്കാൻ തയ്യാറാണന്ന് ടയർ നിർമാതാക്കൾ അറിയിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.