ഏക സിവില്‍ കോഡ്: CPM സെമിനാറിൽ പങ്കെടുക്കുമെന്ന് സമസ്ത
ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള നീക്കത്തിനെതിരെ സിപിഎം നടത്തുന്ന സെമിനാറിൽ പങ്കെടുക്കുമെന്ന് സമസ്ത. വിഷയത്തിൽ ഏത് രാഷ്ട്രിയ പാർട്ടി നടത്തുന്ന പരിപാടികളിലും പങ്കെടുക്കുമെന്ന് സമസ്തയുടെ പ്രഖ്യാപനം. കോഴിക്കോട് നടന്ന സമസ്ത പ്രത്യേക കൺവൻഷനാലാണ് തീരുമാനം.