നമ്പി നാരായണനെ സന്ദർശിച്ച് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍
തിരുവനന്തപുരം: ISRO ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന കോടതി ഉത്തരവിന് പിന്നാലെ നമ്പി നാരായണനെ സന്ദർശിച്ച് വി മുരളീധരന്‍. കേസിലെ വസ്തുതകള്‍ പുറത്ത് വരുന്നതിലെ സന്തോഷം പങ്കുവെയ്ക്കാനാണ് സന്ദർശനമെന്ന് വി മുരളീധരന്‍ പ്രതികരിച്ചു.