വയനാട് മെഡിക്കല്‍ കോളേജ് 2022 ല്‍ യാഥാര്‍ഥ്യമാകും; 300 കോടി അനുവദിച്ചു
തിരുവനന്തപുരം: വയനാട്ടുകാരുടെ ദീര്‍ഘകാല അഭിലാഷമായ മെഡിക്കല്‍ കോളേജ് 2021-22ല്‍ യാഥാര്‍ഥ്യമാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിനായി കിഫ്ബിയില്‍ നിന്ന് 300 കോടി രൂപ അനുവദിക്കുമെന്നും ധനമന്ത്രി പറഞ്ഞു. പുതിയ മെഡിക്കല്‍ കോളേജിന്റെ ഭാഗമായി സിക്കിള്‍ സെല്‍ അനീമിയ തുടങ്ങിയ ജനിതക രോഗങ്ങളെ പഠിക്കുന്നതിന് വേണ്ടി ഹിമോഗ്ലോബിനോപ്പതി റിസര്‍ച്ച് ആന്‍ഡ് കെയര്‍ സെന്റര്‍ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.