അതിക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സൗമ്യ; നിഷ്ഠൂര കൃത്യം നടന്നിട്ട് 14 വര്‍ഷം !
സൗമ്യ എന്ന പെൺകുട്ടിയെ അതിക്രൂര പീഡനത്തിനിരയാക്കി കൊന്ന ഗോവിന്ദച്ചാമി. നിഷ്ഠൂര കൃത്യം നടന്ന് 14 വർഷം പിന്നിടുമ്പോഴാണ് പ്രതിയുടെ ജയിൽച്ചാട്ടം. 2011 ഫെബ്രുവരി ഒന്നായിരുന്നു എറണാകുളത്ത് നിന്നും ഷൊര്‍ണ്ണൂരിലേക്കുള്ള ട്രെയിനിലെ വനിതാ കംപാര്‍ട്ട്മെന്റില്‍ വെച്ചാണ് സൗമ്യ ആക്രമിക്കപ്പെടുന്നത്. 2016ൽ വധശിക്ഷക്ക് വിധിക്കപ്പെട്ട ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി. കൊലപാതകം സംശയാതീതമായി തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ചായിരുന്നു ശിക്ഷാവിധി സുപ്രീംകോടതി റദ്ദാക്കിയത്.