മറയൂരിലെ ചരിത്ര സ്മാരകങ്ങള്‍ കാട്ടുതീയില്‍ നശിച്ചു
ഇടുക്കി: കടുത്ത വേനലിനെ തുടര്‍ന്ന് മറയൂരിലെ വനമേഖലയില്‍ കാട്ടുതീ പടരുകയാണ്. നിരവധി യൂണിറ്റ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ കഠിന ശ്രമം നടത്തിയിട്ടും കാട്ടുതീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. മേഖലയിലെ ജൈവ വൈവിധ്യത്തെയും ആവാസ വ്യവസ്ഥയേയും ചരിത്ര സ്മാരകങ്ങളെയും ചാമ്പലാക്കിയാണ് കാട്ടുതീ കടന്നു പോകുന്നത്.