യൂട്യൂബിൽ തരംഗമായി മ്യൂസിക്കൽ ഷോർട്ട് ഫിലിം മദ്രാസ് മലർ
യൂട്യൂബിൽ തരംഗമായി മ്യൂസിക്കൽ ഷോർട്ട് ഫിലിം മദ്രാസ് മലർ. വിനീത് ശ്രീനിവാസൻ, ആര്യ ദയാൽ, അഭിജിത്ത് ദാമോദരൻ എന്നിവർ ചേർന്ന് ആലപിച്ച ഗാനത്തിന് ഇതിനോടകം വലിയ പ്രേക്ഷക പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. അജിത്ത് മാത്യുവിന്റെതാണ് ഈണം. മനു ഡാവിഞ്ചിയാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഒട്ടേറെ സിനിമകൾക്ക് പോസ്റ്റർ ഡിസൈൻ ഒരുക്കിയ മനുവിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ഈ ചിത്രം.