മരിച്ചിട്ട് മൂന്ന് പതിറ്റാണ്ടുകൾ; എങ്ങുമെത്താതെ അനശ്വര നായകനായുള്ള സ്മാരകം !!
മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേംനസീർ മരിച്ച് മൂന്ന് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ ഓർമയ്ക്കായുള്ള സ്മാരകം എങ്ങും എത്തിയില്ല. നസീറിന്റെ ഓർമത്തുടിപ്പുകൾ ഇന്നും ചിറയിൻകീഴിന്റെ ഹൃദയത്തിലുണ്ട്. മരിച്ചിട്ടും മനസുകളിൽ ജീവിക്കുന്നതുകൊണ്ടാണ് പ്രേം നസീർ മലയാള സിനിമയിൽ എന്നും അനശ്വരനാകുന്നത്.