തിരുപ്പിറവിയുടെ ഓർമകളുമായി 'സങ്കീർത്തനം'; പ്രേക്ഷക പ്രശംസ നേടി ക്രിസ്മസ് ഗാനം
വരികൾ, സംഗീതം, ആലാപനം എന്നിവ കൊണ്ട് ആരാധക ശ്രദ്ധ നേടുകയാണ് സങ്കീർത്തനം എന്ന ആൽബത്തിലെ ക്രിസ്മസ് ഗാനം. ബി.കെ.ഹരിനാരായണന്റെ വരികൾക്ക് പിന്നണി ഗായകനായ ഉദയ് രാമചന്ദ്രനാണ് ഈണം പകർന്നത്. ആലാപനം ബിനു മല്ലശേരി.