കര്‍ണാടക വിമതരെ മുംബൈയില്‍ സൂക്ഷിച്ച് ബിജെപി
ബെംഗളൂരു: സ്പീക്കര്‍ അയോഗ്യരാക്കിയാലും ഇല്ലെങ്കിലും വിശ്വാസ വോട്ടെടുപ്പ് കഴിയും വരെ കര്‍ണാടകയിലെ വിമതരെ മുംബൈയില്‍ താമസിപ്പിക്കാന്‍ ബിജെപി തീരുമാനം. കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടുമ്പോള്‍ സഭയിലുണ്ടായിരുന്ന അംഗബലം അതേപടി നിലനിര്‍ത്തിയാല്‍ യെദ്യൂരപ്പയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനാകും. അതേസമയം, വിമതരെ അനുനയിപ്പിക്കാനുള്ള രഹസ്യ നീക്കം നടത്തുകയാണ് കോണ്‍ഗ്രസും ജെ.ഡി.എസും.