ബി.ജെ.പി സംസ്ഥാനഘടകത്തില്‍ അഴിച്ചുപണി വേണമെന്ന ആവശ്യം ശക്തമാകുന്നു
കൊച്ചി: കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടനത്തില്‍ കേന്ദ്ര നേതൃത്വവും അതൃപ്തി രേഖപ്പെടുത്തിയതോടെ ബി.ജെ.പിയില്‍ അഴിച്ചുപണിക്കായി സമ്മര്‍ദം ശക്തമാവുകയാണ്. ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥികള്‍ക്ക് കാര്യമായി വോട്ടുകൂടാത്തത് എന്‍.ഡി.എയില്‍ പൊട്ടിത്തെറിക്ക് വഴിവച്ചേക്കും. അതിനിടെ ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് വ്യതിയാനമുണ്ടായോ എന്ന് പരിശോധിക്കുമെന്നും ന്യൂനപക്ഷങ്ങള്‍ ആത്മപരിശോധനയ്ക്ക തയ്യാറാകണമെന്നും ബി.ജെ.പി ജനറല്‍ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു.