ബിജെപി തിരുവനന്തപുരം ജില്ല പുനസംഘടനയ്ക്ക് പിന്നാലെ
പൊട്ടിത്തെറി ബിജെപി തിരുവനന്തപുരം ജില്ല പുനസംഘടനയ്ക്ക് പിന്നാലെ പൊട്ടിത്തെറി. ജില്ല വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തിരുവനന്തപുരം നഗരസഭ കൗണ്‍സിലര്‍ കൂടിയായ കരമന അജിത്ത് രാജിവച്ചു. തെരഞ്ഞെടുപ്പ് പരാജയം മറുകടക്കാനുളള ശരിയായ തിരുത്തല്ല പുനസംഘടനയെന്ന പ്രതിഷേധമാണ് അജിത്തിന്റെ രാജി. വൈസ് പ്രസിഡന്റിന്റെ രാജിയെ കുറിച്ച് ജില്ല പ്രസിഡന്റിന്റെ പ്രതികരണം ലഭ്യമായില്ല.