എല്‍ജെഡി കേരള ഘടകത്തില്‍ നേതൃമാറ്റത്തിനുള്ള കേന്ദ്ര തീരുമാനത്തില്‍ സംസ്ഥാന ഘടകം എതിര്‍പ്പ് അറിയിച്ചു
കോഴിക്കോട്: ലോക് താന്ത്രിക് ജനതാദളിന്റെ കേരള ഘടകത്തില്‍ നേതൃമാറ്റം വരുത്താനുള്ള കേന്ദ്ര തീരുമാനത്തില്‍ സംസ്ഥാന ഘടകം എതിര്‍പ്പ് അറിയിച്ചു. കേന്ദ്ര തീരുമാനം ജനാധിപത്യ വിരുദ്ധവും ഏകപക്ഷീയവും ആണെന്ന് സംസ്ഥാന ഘടകം വ്യക്തമാക്കി. പുതിയ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ലോക്താന്ത്രിക് ജനതാദള്‍ സംസ്ഥാന നേതൃത്വം നാളെ അടിയന്തര യോഗം ചേരും.