സിപിഎമ്മിന് പുതിയ മുഖം; സംസ്ഥാന കമ്മിറ്റിയില്‍ 17 പുതുമുഖങ്ങള്‍
CPM സംസ്ഥാന കമ്മിറ്റി, സെക്രട്ടേറിയറ്റ് അംഗങ്ങളെ പ്രഖ്യാപിച്ചു; 89 അംഗ സംസ്ഥാന കമ്മിറ്റിയിൽ 17 പുതുമുഖങ്ങൾ. മുൻപ് ക്ഷണിതാക്കളായിരുന്ന ജോൺ ബ്രിട്ടാസിനേയും ബിജു കണ്ടക്കൈയേയും സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ആരോഗ്യമന്ത്രി വീണാ ജോർജ് പ്രത്യേക ക്ഷണിതാവാകും. ഈവർഷം 75 വയസ് തികയുന്ന ഇ.പി.ജയരാജനും ടി.പി.രാമകൃഷ്ണനും കമ്മിറ്റിയിൽ തുടരും. 17 അംഗ സംസ്ഥാന സെക്രട്ടേറിയറ്റിൽ എം.വി.ജയരാജനും സി.എൻ.മോഹനനും കെ.കെ.ശൈലജയും പുതുമുഖങ്ങളാകും. സിപിഎം സംസ്ഥാന സെക്രട്ടറിയായി എം.വി.ഗോവിന്ദൻ തുടരും. എറണാകുളം, കണ്ണൂർ, കോട്ടയം ജില്ലകളിൽ സെക്രട്ടറിമാർ മാറും.