News Politics

യെദ്യൂരപ്പയുടെ ഡയറി കൈവശമുണ്ടെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പദത്തിനായി ബിഎസ് യെദ്യൂരപ്പ ബിജെപി നേതൃത്വത്തിന് പണം നല്‍കിയതായി കുറിച്ച യഥാര്‍ത്ഥ ഡയറി കൈവശമുണ്ടെന്ന് കോണ്‍ഗ്രസ് അവകാശവാദം. നേരത്തെ പകര്‍പ്പായിരുന്നു കോണ്‍ഗ്രസ് പുറത്തുവിട്ടത്. ഡയറിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യെദ്യൂരപ്പയെ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞു. 1800 കോടി രൂപ നല്‍കിയെന്നാണ് കോണ്‍ഗ്രസ് പുറത്തുവിട്ട ഡയറിയില്‍ ഉള്ളതായി അവകാശപ്പെടുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.